ചെറിയൊരു ഇടവേളയ്ക്കു ശേഷം പ്രശസ്ത താരം നരേയ്ന് നായകനാകുന്ന ചിത്രമാണ് ഹല്ലേലൂയ്യാ. സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാര്‍ക്കിംങ് ഡോഗ്സ് സെല്‍ഡം ബൈറ്റ് ഫിലിംസിന്റെ ബാനറില്‍ കെ. എം. സുരേന്ദ്രനാണ്.
മേഘ്നാരാജ് നായികയാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ്. എ. അഭിമാനും സുനിരാജ് കശ്യപും ചേര്‍ന്നാണ്. ഐജി ബി. സന്ധ്യ, അഭിമാന് എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ചന്ദ്രന് രാമമംഗലമാണ്.
സുധീര്‍ കരമന, സുനില്‍ സുഗത, ഗണേഷ് കുമാര്‍ ശശി കലിങ്ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മെയ് 20 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: