സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന വിജയകുമാറും നായിക നായകന്മാരാകുന്ന ചിത്രമാണ് മുദ്ദുഗൗ.
നവാഗതനായ വിപിന്‍ ദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൗബിന് അഭിനയിച്ച ആദ്യ ടീസറും പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിജയ് ബാബു, ബൈജു, ഹരീഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് രാഹുല്‍ രാജാണ്. കുഗന് എസ് പഴനിയാണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: