Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയില്‍ സിപിഎമ്മിനകത്ത് വിഭാഗീയത കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 06:28 pm IST
in Kannur

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടിക്കകത്ത് ലഘുലേഖ പ്രചാരണം

തലശ്ശേരി: തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാപകമായ ലഘുലേഖ പ്രചാരണം. തലശ്ശേരിയിലെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റര്‍ പ്രചാരണം നടക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലാളി വര്‍ഗബോധം നെഞ്ചിലേറ്റി നടക്കുന്ന ശരാശരി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പ്രധാനം രാഷ്‌ട്രീയക്കാരന്‍ നമ്മുടെ പ്രതിനിധിയാകണോ അതോ ഒരു ബിനാമി ഇടപാടുകാരന്‍ പ്രതിനിധിയാകണോ എന്നതാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ലഘുലേഖ ആരംഭിക്കുന്നത്. ഏത് കുറ്റിച്ചൂലിനെയും തെരഞ്ഞെടുക്കുന്നതാണോ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കടമ. പിണറായി വിജയന്‍ മുതലാളിയും അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മാഫിയകളുടെയും വിനീതദാസന്‍ എന്നതിലുപരി സാധരണക്കാരുമായി ആത്മബന്ധമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ സഹിക്കേണ്ട ഗതികേട് കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. 1970 ലെ തെരഞ്ഞെടുപ്പില്‍ തലശ്ശേരി ഏരിയയിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഇഎംഎസ് അടിച്ചേല്‍പിച്ച ടി.കുഞ്ഞനന്തന്‍ നായരെ തോല്‍പിച്ച ചരിത്രം പിണറായി വിയന്‍ ഓര്‍ക്കുന്നുണ്ടാവില്ല. അന്ന് കുഞ്ഞനന്തന്‍ നായരെ സ്വതന്ത്രന്‍ എന്ന പരിവേഷത്തില്‍ കെട്ടിയിറക്കാനുള്ള ഔചിത്യമെങ്കിലും ഇഎംഎസ് കാണിച്ചിരുന്നു. എന്നാല്‍ നികേഷ്, മുകേഷ്, വി.കെ.സി.മമ്മദ് എന്നിവരെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിപ്പിച്ച വിജയന്‍ മുതലാളി തന്റെ നിരവധി സാമ്പത്തിക സ്ഥാപനങ്ങളില്‍ ഒന്നിന്റെ മാനേജരെ തലശ്ശേരി പോലുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിക്കൊണ്ട് വെല്ലുവിളിക്കുന്നത് യുഡിഎഫിനെയോ എന്‍ഡിഎയോ അല്ല, സിപിഎമ്മിനു വേണ്ടി ജീവനും വിയര്‍പ്പും രക്തവും ജീവനും ചിന്തിയ സഖാക്കളെത്തന്നെയാണ്.

പിണറായി മുതലാളിയുടെ കൈവെള്ളയിലൊതുങ്ങിയ തലശ്ശേരി സഹകരണ ആശുപത്രി വിജയന്‍ മുതലാളി വിശ്വസിച്ചേല്‍പിച്ചത് നരവംശ ശാസ്ത്രത്തില്‍ ബിരുദം നേടിയ ഒരാളെയാണ്. ഈ കക്ഷിക്ക് നരവംശ ശാസ്ത്രത്തിലെ ലോലവികാരങ്ങള്‍ ബാധകമകില്ലെന്ന് വിജയന്‍ മുതലാളിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് പുല്ല്യോടുള്ള പാര്‍ട്ടി സഖാക്കളോട് ചികിത്സക്ക് പണമില്ലാത്തവന്‍ ധര്‍മ്മാശുപത്രിയിലേക്കാണ് പോകേണ്ടതെന്ന് ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ചൂടാറും മമ്പേ ഈ നരവംശ ശാസ്ത്രജ്ഞനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി പര്‍ട്ടിക്കകത്തെ തന്റെ അപ്രമാദിത്വമാണ് വിജയന്‍ മുതലാളി സ്ഥാപിച്ചെടുത്തത്. വിഎസ് അച്ചുതാനന്ദനെപ്പോലെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ പരസ്യമായും രഹസ്യമായും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിജയന്‍ മുതലാളിക്കും കാര്യസ്ഥന്‍മാര്‍ക്കും, വാല്ല്യക്കാര്‍ക്കും ചുട്ട മറുപടി നല്‍കാന്‍ വര്‍ഗബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി വൈകിക്കൂടാ. പി.ജയരാജനെ പൂര്‍ണ്ണമായും ക്രിമിനലാക്കിയത് വിജയന്‍ മുതലാളിയാണെന്ന് പറയുന്ന ലഘുലേഖ രക്‌സാക്ഷികളെ സൃഷ്ടിക്കലും ലാഭം കൊയ്യലുമാണ് വിജയന്‍ മുതലാളിയുടെ ഇഷ്ട വിനോദമെന്നും ലഘുലേഖയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.