Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ പോളിങ് ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 06:26 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആകെ 1629 പോളിങ്ങ് ബൂത്തുകളാണ് ഉള്ളത്. 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ്ങിനും 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജിനും സംവിധാനമൊരുക്കിയിട്ടുണ്ട്. വെബ്കാസ്റ്റിങ്ങിന്റെ മേല്‍നോട്ടത്തിനായി കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ഉണ്ടാകും. 80 പേരെയാണ് കണ്‍ട്രോള്‍ റും പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. 15-20 ബൂത്തുകള്‍ ഒരാള്‍ എന്ന രീതിയില്‍ മുഴുവന്‍ സമയവും വെബ്കാസ്റ്റിങ്ങ് നിരീക്ഷിക്കും. റവന്യൂ, പൊലീസ്, ബിഎസ്എന്‍എല്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാണ്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യവും കണ്‍ട്രോള്‍ റൂമിലുണ്ടാകും. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശ്ശേരി എന്നീ ഏഴ് മണ്ഡലങ്ങളിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ എല്ലാ സെന്‍സിറ്റീവ് ബൂത്തുകളിലും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടാകും. 193 നിരീക്ഷകരെയും പോളിങ്ങ് ദിവസം ബൂത്തുകളില്‍ വിന്യസിക്കും. വെബ്കാസ്റ്റിങ്ങും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യും. അടുത്ത ദിവസം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദുശ്യങ്ങള്‍ 17ന് പരിശോധിക്കാനും സൗകര്യമുണ്ടാകും.

615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടാവും. ബൂത്തിന് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രകാരം നിരോധനാജ്ഞയുണ്ടാവും. കൂട്ടംകൂടല്‍, മുദ്രാവാക്യം വിളി, ആയുധങ്ങളുമായി നില്‍ക്കല്‍, പരസ്യ-രഹസ്യ പ്രചാരണങ്ങള്‍ ഈ പരിധിയില്‍ അനുവദിക്കില്ല. 200 മീറ്റര്‍ ചുറ്റളവില്‍ വരുന്ന വായനശാല, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുറക്കുന്നുവെങ്കില്‍ ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥാപന ഉടമക്ക് ഉത്തരവാദിത്തമുണ്ടാവും. ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കും പോളിങ്ങ് ഏജന്റുമാര്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കും. ബൂത്തുകള്‍ക്ക് വെളിയിലും കേന്ദ്രസേനയുടെ പട്രോളിങ്ങ് ഉണ്ടാകും.

അന്ധരും അവശരുമായവര്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെയും ചെയ്യുന്നയാളിന്റെയും ഫോട്ടോ പ്രത്യേകമായി എടുക്കും. അന്ധവോട്ടര്‍മാരായി ജില്ലയില്‍ 6034 പേരുണ്ടെന്നാണ് കണക്ക്. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇതിനകം അനുവദിച്ച സാക്ഷ്യപത്രം എടുത്ത് വോട്ടറെയും കൂട്ടി വോട്ട് ചെയ്യുകയാണ് വേണ്ടത്. ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച് അന്ധരായവര്‍ക്ക് സ്വന്തമായും വോട്ട് ചെയ്യാം. അവശതയനുഭവിക്കുന്ന വോട്ടര്‍മാരെന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടാല്‍ ഓപ്പണ്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഓപ്പണ്‍വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോട്ടോ നിരീക്ഷകര്‍ പിറ്റേന്ന് പരിശോധിക്കും.

തെരഞ്ഞെടുപ്പ് ദിവസം കലക്ടറേറ്റില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 7 വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. എഡിഎം എച്ച് ദിനേശന്‍ (തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്), ഡെ.കലക്ടര്‍ എല്‍എ (എന്‍എച്ച്) എം.ജെ. ജയസിംഗ് (ഇരിക്കൂര്‍, കല്യാശ്ശേരി, പയ്യന്നൂര്‍), ഡെ.കലക്ടര്‍ പി ഗോപകുമാര്‍ അപ്പലറ്റ് അതോറിറ്റി (അഴീക്കോട്, പേരാവൂര്‍, കണ്ണൂര്‍), ശിരസ്തദാര്‍ കെആര്‍ രവീന്ദ്രന്‍ (ധര്‍മ്മടം, മട്ടന്നൂര്‍) എന്നിവര്‍ വിവിധ മണ്ഡലങ്ങളുടെ ചാര്‍ജ്ജ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും.

പൊതുജനങ്ങള്‍ക്ക് പയ്യന്നൂര്‍മണ്ഡലം-04972 715006, കല്യാശ്ശേരി- 04972 715007, തളിപ്പറമ്പ്-04972 715008, ഇരിക്കൂര്‍ -04972 715009, അഴീക്കോട്-04972 715010, കണ്ണൂര്‍-04972 715011, ധര്‍മ്മടം-04972 715012, തലശ്ശേരി-04972 715013, കൂത്തുപറമ്പ്-04972 715014, മട്ടന്നൂര്‍-04972 715015, പേരാവൂര്‍ -04972 715016 എന്നിങ്ങനെ പരാതികള്‍ അറിയിക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.