ന്യൂദൽഹി: ദില്ലിയിൽ കനയ്യ കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറാൻ ഭാരതത്തിലെ അനുഭാവികളോട് ഐസിസ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ.
ഐസിസിനു വേണ്ടി ഇന്ത്യയിൽ പ്രവർത്തിച്ച ജുനുദ് അൽ ഖലീഫ് ഇ ഹിന്ദ് പ്രവർത്തകരായ ആഷിഖ് അഹമ്മദ് എന്ന രാജ, മുഹമ്മദ് അബ്ദുൽ ആസാദ്, മുഹമ്മദ് അഫ്സൽ എന്നിവരെ എൻഐഎ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ഭാരതത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നു വരികയാണെന്നും സമരത്തിൽ നുഴഞ്ഞു കയറി അക്രമം നടത്താനും വാഹനങ്ങൾക്കും എണ്ണ ടാങ്കറുകൾക്കും തീയിടാനുമായിരുന്നു ഐസിസിന്റെ ഭാരതത്തിലെ ചുമതലക്കാരനായ അഹമ്മദ് അലി ആവശ്യപ്പെട്ടന്നാണ് അവർ എൻഐഎക്ക് മൊഴി നൽകിയത്.
അൻസർ ഉത് തൗഹിദ് ഫിബിലാദ് അൽ ഹിന്ദ് എന്ന സംഘടനയുടെ തലവനായിരുന്ന അഹമ്മദ് അലി ഫെബ്രുവരി 19നാണ് ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ആഷിഖിക്കിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഐസിസിന്റെ ഭാരതത്തിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 14 പേരെയാണ് ഇതുവരെ എൻഐഎ അറസ്റ്റ് ചെയ്തത്
















