വാഷിംഗ്‌ടൺ: മിസൈൽ നിയന്ത്രണ ഭരണ സമിതിയിലേക്ക് അംഗമാകാൻ വേണ്ട എല്ലാ ഘടകങ്ങളും ഭാരതത്തിന് കൈവന്നതായി അമേരിക്ക. കൂടാതെ ഉടൻ ഭാരതത്തിന് ആണവായുധ വിതരണ വിഭാഗത്തിലേക്ക് അംഗത്വമെടുക്കാനാകുമെന്നും അമേരിക്കൻ വക്താവ് ജോൺ കിർബി അറിയിച്ചു.
2015ൽ യുഎസ് പ്രസിഡന്റ് ഒബാമ ഭാരതം സന്ദർശിച്ചപ്പോൾ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന് എൻഎസ്ജിയിൽ അംഗത്വം ലഭിക്കാതിരിക്കാൻ ചൈനയും പാകിസ്ഥാനും യോജിച്ച് പ്രവർത്തിക്കുന്നു എന്നതിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലിരിക്കുന്ന അംഗങ്ങൾ ഔപചാരികമായി ചര്‍ച്ച ചെയ്തതിനു ശേഷമെ പുതിയ ഒരു രാജ്യത്തെ എൻഎസ്ജി സമിതിയിൽ അംഗമാക്കുകയെയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ അമേരിക്കയുടെ ഈ പ്രസ്താവന പാകിസ്ഥാനെയും ചൈനയെയും അസ്വസ്ഥരാക്കിയെന്നാണ് റിപ്പോട്ടുകൾ.
















