പാനൂര്‍: നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ ഭാരതജനത സന്തോഷിച്ചതു പോലെ 19നു കേരളത്തില്‍ കുമ്മനംരാജശേഖരന്റെ നേതൃത്വത്തിലുളള എന്‍ഡിഎയുടെ വിജയം ഇവിടെ ആഘോഷിക്കപ്പെടുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. വരപ്രയില്‍ നടന്ന എന്‍ഡിഎ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. കെ.പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പി.പി.മഞ്ജുഷ സ്വാഗതവും, കെ.പ്രേമന്‍ നന്ദിയും പറഞ്ഞു.
















