കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ഇലക്ഷന്‍ ഗൈഡ് എഡിഎം എച്ച് ദിനേശന് നല്‍കി ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ കെ.കെ.മാരാര്‍, ഇലക്ഷന്‍ ഡെ.കലക്ടര്‍ സി.സജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ശിരസ്തദാര്‍ കെ.ആര്‍.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















