മാലൂര്‍: കോണ്‍ഗ്രസ്സിന് ബതലാവാന്‍ പുറപ്പെട്ട സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വാലായി മാറിയെന്ന് ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.രഞ്ജിത്ത് മാലൂര്‍ സിറ്റിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സിപിഎംന് യാതൊരു റോളുമില്ല ആ പാര്‍ട്ടി തന്നെ അപ്രസക്തമായിരിക്കുകയാണ് അതിന്റെ ഉദാഹരണമാണ് മുപ്പത് വര്‍ഷം ഭരിച്ച ബംഗാളില്‍ തനിച്ച് മത്സരിക്കാന്‍ ത്രാണിയില്ലാതെ കോണ്‍ഗ്രസ്സുമായി മുന്നണിയുണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു യോഗത്തില്‍ കെ.പി.രാജേഷ് അധ്യക്ഷനായി, കൂട്ട ജയപ്രകാശ്, കെ.വിനോദ്കുമാര്‍, പ്രേംദാസ്, പുളുക്കുവന്‍ ഗംഗാദരന്‍, ടി.വിശ്വനാഥന്‍, സുനില്‍ കുമാര്‍ ചെമ്മരം എന്നിവര്‍ പ്രസംഗിച്ചു.
















