Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചക്ക വിഭവങ്ങളുടെ സമൃദ്ധിയൊരുക്കി വോട്ടും ചക്കയും പാഴാക്കരുത് പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 01:44 am IST
inKannur

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചൂടില്‍ പൊടിയരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റെയും സുഖം പകര്‍ന്ന് വോട്ടും ചക്കയും പാഴാക്കരുത് പ്രദര്‍ശനം. പ്രകൃതി വിഭവങ്ങളുടെ സമൃദ്ധമായ ഉപയോഗത്തിലൂടെ ഭക്ഷ്യ സുരക്ഷയും ആരോഗ്യരക്ഷയും ഉറപ്പുവരുത്തുന്നതിനും വോട്ടവകാശം ഫലപ്രദമായി വിനിയോഗിച്ച് പൗരാവകാശം നിര്‍വഹിക്കുന്നതിനുമുള്ള സന്ദേശമുയര്‍ത്തിയാണ് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ ജില്ലാ ജാക്ക് ഫ്രൂട്ട് ലവേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വോട്ടും ചക്കയും പാഴാക്കരുത് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.

കേരളം പാഴാക്കിക്കളയുന്ന പ്രകൃതി വിഭവങ്ങളുടെ ഏറ്റവും വലിയ പ്രതീകമായ ചക്കയെ വിനിയോഗിക്കാതെ പാഴാക്കുന്ന വോട്ടുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പരിപാടി ഓരോ പൗരനും ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വിലയേറിയ വോട്ടവകാശം ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലായി. വിവിധയിനം ചക്കകള്‍ കൊണ്ട് ഉണ്ടാക്കിയ ഹല്‍വ, ഇടിച്ചക്ക അച്ചാര്‍, ഇടിച്ചക്ക ഉണക്കിയത്, ഇടിച്ചക്ക ഫ്രൈ, ചക്കപ്പൊങ്കല്‍, ചക്ക ടോഫി, ചക്ക മില്‍ക്ക് ഷേക്ക്, ചക്കക്കുരു ചിക്കന്‍ മസാല, ചക്കക്കേക്ക്, ചക്കപ്പായസം, ചക്ക വറുത്തത്, ചക്ക മിക്‌സ്ചര്‍, ചക്ക ഐസ്‌ക്രീം തുടങ്ങി വൈവിധ്യമാര്‍ന്നതും രുചികരവുമായ വിഭവങ്ങളാണ് പ്രദര്‍ശനത്തിലൊരുക്കിയത്. പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് പൊടിയരിക്കഞ്ഞിയോടൊപ്പം ചക്കപ്പുഴുക്കും ചക്ക ചമ്മന്തിയും വിളമ്പി വയറും മനസ്സും നിറച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍, ഭക്ഷ്യ ഗവേഷകന്‍ സജീവന്‍ കാവുംകര, ജാക്ക് ഫ്രൂട്ട് ലവേര്‍സ് ഫോറം ജനറല്‍ സെക്രട്ടറി എം.എസ്.ആനന്ദ്, ട്രഷറര്‍ എം സുരേശന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.