കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ധരും അവശരുമായവര്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെയും ചെയ്യുന്നയാളിന്റെയും ഫോട്ടോ പ്രത്യേകമായി എടുക്കും. അന്ധവോട്ടര്‍മാരായി ജില്ലയില്‍ 6034 പേരുണ്ടെന്നാണ് കണക്ക്. തളിപ്പറമ്പ് താലൂക്ക് 1894, കണ്ണൂര്‍ 1893, തലശ്ശേരി 1005, ഇരിട്ടി 1242 എന്നിങ്ങനെയാണിത്. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇതിനകം അനുവദിച്ച സാക്ഷ്യപത്രം എടുത്ത് വോട്ടറെയും കൂട്ടി വോട്ട് ചെയ്യുകയാണ് വേണ്ടത്. ബ്രെയില്‍ ലിപിക്കകത്ത് തയ്യാറാക്കിയ വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച് അന്ധരായവര്‍ക്ക് സ്വന്തമായും വോട്ട് ചെയ്യാം.
അവശതയനുഭവിക്കുന്ന വോട്ടര്‍മാരെന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടാല്‍ ഓപ്പണ്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഓപ്പണ്‍വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോട്ടോ നിരീക്ഷകര്‍ പിറ്റേന്ന് പരിശോധിക്കും.
















