പനാജി: വിജയ് മല്ല്യയുടെ വിരുന്നു സത്ക്കാരങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച ഗോവയിലെ കിങ്ങ്ഫിഷര്‍ വില്ലയുടെ അവകാശം ബാങ്കേഴ്‌സ് കണ്‍സോര്‍ഷ്യം ഏറ്റെടുത്തു. ഗോവ കളക്ടര്‍ നിലാ മോഹനനാണ് വില്ല ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയത്.
മല്ല്യയുടെ വിരുന്നിനും ധൂര്‍ത്തുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള വില്ലയുടെ മതിപ്പുവില 90 കോടി രൂപ. വാഹനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമുള്‍പ്പെടെ വില്ലയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളുടെയും അവകാശം ഇനി മുതല്‍ ബാങ്കുകള്‍ക്കായിരിക്കും.
















