Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊളളുന്ന വെയിലിലും ജനനായകനെ കാണാനെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 12:30 am IST
in Kannur

വി.പി.ജിതേഷ്

കൂത്തുപറമ്പ്: പൊളളുന്ന വെയിലിലും കൂത്തുപറമ്പിലെ എന്‍ഡിഎ സമ്മേളനത്തിന് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ഇന്നലെ കൂത്തുപറമ്പ് മൈതാനത്ത് രാവിലെ ഒന്‍പതു മണിമുതല്‍ ബിജെപി പ്രവര്‍ത്തകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. പഴുതടച്ച സുരക്ഷ ഒരുക്കി എന്‍എസ്ജിയും പോലീസും സജ്ജമായിരുന്നു. ലോകം ആരാധിക്കുന്ന ജനനായകനെ എതിരേല്‍ക്കാന്‍ പ്രവര്‍ത്തകരെത്തിയതോടെ സുരക്ഷാ ചുമതലയുളളവര്‍ പരിശോധന കര്‍ശനമാക്കിയതിനു ശേഷം സദസിലേക്ക് പ്രവേശിപ്പിച്ചു. ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് മുന്‍നിരയില്‍ തന്നെ സീറ്റൊരുക്കി. പരിപാടി നിയന്ത്രിക്കാനും വേനല്‍ച്ചൂടില്‍ കുടിവെളളമെത്തിക്കാനും വോളണ്ടിയര്‍മാര്‍ ജാഗ്രത പുലര്‍ത്തി. കുറ്റമറ്റ രീതിയില്‍ എല്ലാം നിയന്ത്രിച്ച് സംഘപരിവാര്‍ നേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. കൃത്യം 10.15ന് സയനയുടെ ശ്രുതിമധുരമായ വന്ദേമാതര ഗാനത്തോടെ സമ്മേളനം ആരംഭിച്ചു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍മാസ്റ്റര്‍ സ്വാഗതമോതി. ജില്ലയുടെ അമരക്കാരന്‍ പി.സത്യപ്രകാശ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബലിദാനികളുടെ ചുടുചോര വീണ മണ്ണില്‍ എന്‍ഡിഎ ചരിത്രം കുറിക്കാന്‍ പോവുകയാണെന്ന് പി.സത്യപ്രകാശ് പറഞ്ഞു. പിന്നീട് സംസ്ഥാനസമിതി അംഗം കെ.രഞ്ചിത്ത് പ്രസംഗിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി ആവേശത്തിരമാലകള്‍ തീര്‍ത്ത് യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ക്കെതിരെ പ്രസംഗിച്ചു. വരുന്ന 19നു ശേഷം നിയമസഭയില്‍ ശുദ്ധികലശം നടക്കാന്‍ പോകുകയാണ്. കഴിഞ്ഞ 60 വര്‍ഷം നിയമസഭയെ അശുദ്ധമാക്കിയവര്‍ക്കെതിരെ ശുദ്ധികലശം നടത്താന്‍ എന്‍ഡിഎ എംഎല്‍എമാര്‍ തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞു. 11.35ന് മൈതാനത്ത് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ എത്തി. പ്രവര്‍ത്തകരുടെ ആവേശതിമിര്‍പ്പില്‍ മൈതാനം കോരിത്തരിച്ചു. ചുട്ടുപൊളളുന്ന വെയിലിനെക്കാള്‍ ചൂടായിരുന്നു പ്രവര്‍ത്തകരുടെ ആവേശത്തിന്. ഹാരാര്‍പ്പണം, കിരീടധാരണം, ഉപഹാരം എന്നിവ അമിത്ഷായ്‌ക്കു സമര്‍പ്പിച്ചു. ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ചു കൊണ്ടായിരുന്നു അമിത്ഷായുടെ പ്രസംഗം ആരംഭിച്ചത്. അങ്ങ് ബംഗാളില്‍ നമ്മുടെ ശബ്ദം കേള്‍ക്കണം. അതിനാല്‍ ഉറക്കെ ഭാരത് മാതാ കീ ജയ് വിളിക്കുക. വേദിയിലും സദസിലുമുളളവര്‍ ആഹ്വാനത്തെ ശിരസാവഹിച്ച് അത്യൂച്ഛത്തില്‍’ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിച്ചു. ഇടതു-വലതു മുന്നണികള്‍ക്കെതിരെയുളള കുറ്റപത്രമായിരുന്നു അമിത്ഷായുടെ പ്രസംഗം. 60വര്‍ഷം കേരളത്തെ കട്ടുമുടിച്ചു നശിപ്പിച്ചവര്‍ക്കു താക്കീതായിരുന്നു അമിത്ഷായുടെ ഓരോ വാക്കുകളും.

ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ജില്ലയിലെ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.സദാനന്ദന്‍ മാസ്റ്റര്‍, ബിജു ഏളക്കുഴി, ആനിയമ്മ രാജേന്ദ്രന്‍, പൈലി വാത്യാട്ട്, എ.പി.ഗംഗാധരന്‍, കെ.പി.അരുണ്‍ മാസ്റ്റര്‍, മോഹനന്‍ മാനന്തേരി, കെ.ജി.ബാബു, അഡ്വ.എ.വി.കേശവന്‍, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും മാഹി മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പി.ടി.ദേവരാജന്‍, എന്‍ഡിഎ നേതാക്കളായ അരയാക്കണ്ടി സന്തോഷ്, പി.കെ.വേലായുധന്‍, എ.പി.പത്മിനി ടീച്ചര്‍, എ.ദാമോദരന്‍, അഡ്വ.വി.രത്‌നാകരന്‍, കെ.കെ.വിനോദ് കുമാര്‍, കെ.കാര്‍ത്തിക, വി.പി.ബാലന്‍ മാസ്റ്റര്‍, കെ.കെ.ചന്ദ്രന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍, ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് വി.പി.ഷാജി എന്നിവര്‍ സംബന്ധിച്ചു. വി.പി.സുരേന്ദ്രന്‍ സ്വാഗതവും കെ.കെ.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപത്മനാഭന്‍ അമിത്ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

India

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

News

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

Kerala

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

Lifestyle

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

പുതിയ വാര്‍ത്തകള്‍

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.