കണ്ണൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇന്ന് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രസംഗിക്കും. രാവിലെ 10 മണിക്ക് പയ്യന്നൂര്‍, 11.30-തളിപ്പറമ്പ്, 2.30-കേളകം, 4.00-മമ്പറം, 6.00 തലശ്ശേരി എന്നിവിടങ്ങളിലാണ് പ്രസംഗിക്കുകയെന്ന് ജില്ലാ പ്രസിഡണ്ട് പി.സത്യ്രപകാശ് അറിയിച്ചു.
















