മുംബൈ: സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ ബാലന്‍സ് പൂജ്യമായാല്‍ പിഴ ഈടാക്കുന്നത് നിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. മിനിമം ബാലന്‍സ് ഇല്ലാത്തതുമൂലം പിഴ ഈടാക്കി അക്കൗണ്ടിലെ മുഴുവന്‍ പണവും തീര്‍ന്നാല്‍ വീണ്ടും പിഴ ഈടാക്കുന്നത് നിര്‍ത്തിവെയ്‌ക്കണമെന്നാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സേവിങ്‌സ് അക്കൗണ്ട് ബാലന്‍സ് പൂജ്യമാണെങ്കില്‍ നെഗറ്റീവ് ബാലന്‍സായി നേരത്തെ കണക്കാക്കിയിരുന്നു. അക്കൗണ്ടില്‍ എപ്പോഴെങ്കിലും പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നു പിഴ കിഴിച്ച് ബാക്കി മാത്രമാണ് നിക്ഷേപമായി ഇട്ടിരുന്നത്. ബാങ്കുകളുടെ ഈ നടപടിക്കെതിരെ ആര്‍ബിഐയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം കഴിഞ്ഞവര്‍ഷം പ്രാബല്യത്തില്‍ വന്നുവെങ്കിലും മിക്ക ബാങ്കുകുകളിലും നെഗറ്റീവ് ബാലന്‍സിങ് തുടരുന്നുണ്ട്.
നെഗറ്റീവ് ബാലന്‍സ് രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നു പിഴ ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഓംബുഡ്‌സ്മാനെ സമീപിക്കാമെന്നും ആര്‍ബിഐ.
















