Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അട്ടപ്പാടിയും സൊമാലിയയും ഒരുപോലെയെന്ന് പഠനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 10:02 pm IST
in India

കേരളത്തെ സൊമാലിയയോട് ഉപമിച്ച് പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിച്ച് പഠനങ്ങള്‍.

അട്ടപ്പാടിയുടെ ശോച്യാവസ്ഥയെക്കുറിച്ചും അട്ടപ്പാടി ബ്ലോക്കിലെ ആദിവാസികളുടെ ജീവിത നിലവാരത്തെക്കുറിച്ചും ചിറ്റൂര്‍ കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിലാണ് ആധികാരികമായ ഈ വിലയിരുത്തല്‍. സൊമാലിയയിലെയും എത്യോപ്യയിലെയും മനുഷ്യാവസ്ഥയുടെ വികസന പട്ടിക (എച്ച്ഡിഐ) താരതമ്യം ചെയ്യുമ്പോള്‍ അട്ടപ്പാടിയുടെ അവസ്ഥയും അതിന് സമാനമെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ പഠനങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പാലക്കാട്ട് 595 നവജാതശിശുക്കള്‍ മരിച്ചതായാണ് കണക്കുകള്‍. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ 400 കോടിയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഗര്‍ഭിണികളുള്‍പ്പെടെ അര്‍ഹതയുള്ളവര്‍ക്ക് ആര്‍ക്കും തന്നെ അത് ലഭ്യമായില്ല. ആദിവാസി മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ശുചീകരണ പദ്ധതികള്‍, അംഗനവാടികളുടെ നവീകരണം എന്നിവയ്‌ക്കായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അട്ടപ്പാടിയില്‍ പാഴായിപ്പോയി.

സര്‍ക്കാര്‍ ചെലവില്‍ കെട്ടിടങ്ങള്‍ പണിയുകയല്ലാതെ മറ്റൊന്നും തന്നെ മാറിമാറി വരുന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഈ മേഖലയുടെ പുരോഗതിക്കായി ചെയ്യാറില്ലെന്ന് ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ശിശുക്ഷേമ പ്രവര്‍ത്തകന്‍ രാജേന്ദ്ര പ്രസാദ് പറയുന്നു. ഈ അവസ്ഥ ദരിദ്ര രാഷ്‌ട്രമായ ആഫ്രിക്കയ്‌ക്ക് സമാനമാണ്. സാക്ഷര കേരളത്തിനേറ്റ കളങ്കമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പടുത്തി. വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

ആദിവാസി ഭൂമി കൈയേറ്റമാണ് അട്ടപ്പാടിയിലെ സമൂഹം നേരിടുന്ന മറ്റൊരു ദുരവസ്ഥ. അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് കൈയേറ്റക്കാര്‍ ആദിവാസികളെ ആട്ടിയകറ്റുന്നതിനാല്‍ അവരുടെ പരമ്പരാഗത ഉപജീവന മാര്‍ഗവും വഴിമുട്ടുന്നു. ഇവയൊന്നും തന്നെ ഇതേ വരെ ആരുടെയും ശ്രദ്ധയില്‍പെട്ടിട്ടില്ല- ഒരാഴ്ച മുമ്പ് ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയെ എഴുത്തിലൂടെ അറിയിച്ച മനീഷ എം. ചതേലി എന്ന സാമൂഹ്യപ്രവര്‍ത്തക പറയുന്നു.

അട്ടപ്പാടിയിലെ ഇരുള, മുദുഗ, മുഡുഗ തുടങ്ങിയ സമുദായങ്ങളുടെ ജീവിത നിലവാര കണക്കുകള്‍ എച്ച്ഡിഐ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടേതിന് തുല്യമെന്നും പഠനങ്ങളിലുണ്ട്. മാത്രവുമല്ല ഐക്യരാഷ്‌ട്രസഭയുടെ വികസന പദ്ധതികളില്‍ അതി ശോച്യാവസ്ഥയിലാണ് ഈ രാഷ്‌ട്രത്തിന്റെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പട്ടികവര്‍ഗങ്ങള്‍ക്ക് മറ്റു സമുദായങ്ങളില്‍ നിന്ന് പുരോഗതിയുടെ കാര്യത്തില്‍ വളരെയേറെ വൈരുദ്ധ്യമുള്ളതായി കാണാം.

പ്രത്യേകിച്ചും അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാര്‍. കൂടാതെ ഈ മൂന്നു സമുദായങ്ങളിലെ സ്ത്രീ-പുരുഷ അനുപാതത്തിലുള്ള വികസനത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നാക്കമാണെന്ന് കാണാനാവും. യുഎന്‍ഡിപി റാങ്കിങ്ങില്‍ 178 ഉം181 ഉം സ്ഥാനത്തുള്ള റുവാണ്ടയോടും ബെനിനിന്‍നോടും ഇതിനെ താരതമ്യം ചെയ്യാമെന്നും പഠനങ്ങള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.