ഇടുക്കി: നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജുമാധവന്റെ തെരെഞ്ഞെടുപ്പ് പര്യടനം ജവാന്‍സിറ്റിയില്‍ നിന്നും ആരംഭിച്ചു. രാവിലെ 8 മണിക്ക് ജവാന്‍സിറ്റിയില്‍ നിന്നും ആരംഭിച്ച പര്യടനം വൈകുന്നേരം 6 മണിക്ക് തങ്കമണിയില്‍ സമാപിച്ചു. ബിഡിജെഎസ് നേതാവ് സുരേഷ് കോട്ടയ്‌ക്കകത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. താന്‍ ജനപ്രതിനിധിയായാല്‍ യോഹന്നാന്‍മെട്ട്, വെള്ളക്കയം, തകരപ്പള്ളിമേട്, അറക്കാട്ടുമല എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുമെന്ന് അദ്ദേഹം പ്രദേശവാസികള്‍ക്ക് ഉറപ്പുകൊടുത്തു. എന്‍ഡിഎ നേതാക്കളായ രാജു ആഞ്ഞിലിതോപ്പില്‍, വത്സമ്മ ടീച്ചര്‍, വി.കെ പ്രസന്നന്‍, സജി പേഴത്താനിയില്‍, ദാമോദരന്‍ പുന്നയ്‌ക്കല്‍, അനില്‍ കാരയ്‌ക്കാട്ട്, എ.ഒ സോമന്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. നാളെ കട്ടപ്പന പഞ്ചായത്തില്‍ പ്രചരണം നടക്കും. രാവിലെ 8 മണിക്ക് വാഴവരയില്‍ നിന്നും ആരംഭിച്ച് വൈകിട്ട് 7.30-ന് കട്ടപ്പനയില്‍ സമാപിക്കും.
















