കഞ്ഞിക്കുഴി: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 3,15,500 ലക്ഷം രൂപ പിടികൂടി. കഞ്ഞിക്കുഴി അട്ടക്കുളത്ത് തെരഞ്ഞെടുപ്പ് ഫ്‌ളൈയിങ്‌സ് സ്‌ക്വാഡ് വാഹന പരിശോധനയ്‌ക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് ഇടുക്കി അഡീഷണല്‍ തഹസില്‍ദാര്‍ ജോയി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടികൂടിയത്. മൂവാറ്റുപുഴ പെരുമറ്റം സ്വദേശി അമീറിന്റെ കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
പിടികൂടിയ പണം ഇടുക്കി ട്രഷറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















