കണ്ണൂര്‍: അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജോതിഷാചാര്യന്‍ എടക്കാട്ട് നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ യോഗം ചേര്‍ന്നു. പി.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിജയന്‍മാസ്റ്റര്‍, അഡ്വ.നിസാര്‍ അഹമ്മദ്, പി.പി.ദിവാകരന്‍, എം.വിജയന്‍ മാസ്റ്റര്‍, ടി.കെ.ഡി.മുഴപ്പിലങ്ങാട്, മുകുന്ദന്‍ വൈദ്യര്‍, എം.കെ.വാരിജാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയന്‍മാസ്റ്റര്‍ സ്വാഗതവും പി.കെ.മണി നന്ദിയും പറഞ്ഞു.
കുഞ്ഞുണ്ണി അനുസ്മരണം നടന്നു
കണ്ണൂര്‍: ഗ്രന്ഥദര്‍പ്പണം 2016ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാര സമിതി കുഞ്ഞുണ്ണി അനുസ്മരണം നടത്തി. പ്രേമരാജന്‍ ആര്‍പ്പോത്തിന്റെ അധ്യക്ഷതയില്‍ എം.ഒ.ജി.മലപ്പട്ടം ഉദ്ഘാടനം ചെയ്തു. കുഞ്ഞുണ്ണി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കുറുകവിത മത്സരത്തില്‍ വിജയികളായ വിജയന്‍ കണ്ടോത്ത്, സുജയന്‍ തോട്ടട, എം.വി.ഷാജി ചുഴലി, നിഖില്‍ കുറുവക്കാട്, ഷീന സുജിത്ത്, ഹരീന്ദ്രന്‍ നരവൂര്‍, ഫാബിന്‍ മുരിങ്ങോളി തുടങ്ങിയവര്‍ സമ്മാനം ഏറ്റുവാങ്ങി. പ്രശസ്ത നോവലിസ്റ്റ് അനിയന്‍ കാവാലം സ്വാഗതവും സുരേഷ് ബാബു മാവിലായി നന്ദിയും പറഞ്ഞു.
















