കണ്ണൂര്‍: മതുക്കോത്ത് വര്‍മ്മാജി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ 25 മുതല്‍ 31 വരെ 7 ദിവസം പ്രകൃതി ജീവന പരിശീലന ക്യാമ്പ് പയ്യന്നൂര്‍ ആരോഗ്യ നികേതന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എല്‍.ന്റെ നേതൃത്വത്തില്‍ നടത്തും. രോഗം വന്നവര്‍ക്ക് രോഗത്തില്‍ നിന്ന് മുക്തി നേടാനും രോഗം വരാതെ ജീവിക്കാനും മരുന്നില്‍ നിന്ന് മോചനം നേടാനും പ്രകൃതി ചികിത്സ, പ്രകൃതി പാചകം, പ്രകൃതി കൃഷി, പ്രകൃതി സൗഹൃദ ജീവിതം, യോഗ പരിശീലന എന്നിവ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലിപ്പിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30പേര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്‌ട്രേഷന് 9446368302, 9447438627.
ടെക്‌ഹോപ്പേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍: അഞ്ച് യുവ എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് ആരംഭിച്ച സ്റ്റാര്‍ട്ട് അപ് സംരംഭമായ ടെക്‌ഹോപ്പേഴ്‌സ് കണ്ണൂര്‍ താവക്കര ബസ് ടര്‍മിനല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ടെക്‌നോലോഡ്ജില്‍ പ്രവര്‍ത്തനം തുടങ്ങി. കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ് വെയര്‍ സൊല്യൂഷനുകള്‍, എഡ്യുക്കേഷന്‍ ആപ്ലിക്കേഷനുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍സ വെബ്ഡിസൈനിംഗ്, ബള്‍ക്ക് എസ്എംഎസ്/ബള്‍ക്ക് ഇ-മെയില്‍ സര്‍വ്വീസുകള്‍, ഹാര്‍ഡ്‌വെയര്‍ ആന്റ് സോഫ്റ്റ് വെയല്‍ പ്രോജക്ട് ഡെവലപ്മന്റ് എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക എന്ന് മാനേജിംഗ് ഡയറക്ടര്‍ ആദര്‍ശ് ആര്‍.ജയന്‍ പറഞ്ഞു. വിവിധ സേവനങ്ങള്‍ക്കായി 9605698889 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
















