തലശ്ശേരി: വി.കെ.സജീവന്റെ പര്യടനം മുന്നേറുന്നു. ഇന്നലെ രാവിലെ മാടപീടിക, ഭാഗങ്ങളില്‍ പ്രചരണം നടത്തി. ഉച്ചയ്‌ക്ക് ശേഷം പെരുന്താറ്റില്‍ തോട്ടുമ്മല്‍, കൂളിബസാര്‍, പാറകെട്ട്, മടത്തുംഭാഗം, പുതിയ റോഡ്, പോസ്റ്റ് ഓഫീസ്, ഗുംട്ടി, നമ്പ്യാര്‍ പീടിക, ഇടത്തിലമ്പലം, കൊടുവള്ളി, വീനസ്സ്, മണക്കാ ദ്വീപ്, കോടതി, ചേറ്റംകുന്ന്, പാലിശ്ശേരി, പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. എ.പി.പത്മിനി ടീച്ചര്‍, എം.പി.സുമേഷ്, എന്‍.ഹരിദാസ്എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിച്ചു
ബിജെപി മണ്ഡലം സെക്രട്ടറി കെ.എന്‍.മോഹനന്റെ അധ്യക്ഷതയില്‍ മാഹി പാലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസ്ഥാന സമിതി അഗം കെ.രഞ്ജിത് ബിഡിജെഎസ് ജില്ലാ സെക്രടറി രതീഷ് ബാബു എന്നിവര്‍ സംബന്ദിച്ചു, കെ.ശശിധരന്‍ സ്വാഗതം പറഞ്ഞു.
















