പാനൂര്‍: സദാനന്ദന്‍മാസ്റ്ററുടെ വിജയമുറപ്പിക്കാന്‍ അദ്ധ്യാപകരും കര്‍മ്മപഥത്തില്‍. എന്‍ടിയു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂത്തുപറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിച്ചിട്ടുളളത്. ടെമ്പോട്രാവലറില്‍ സജ്ജീകരിച്ച പ്രചരണവാഹനം ഏറെ ആകര്‍ഷകവുമാണ്. 7ന് പാനൂര്‍ ബസ് സ്റ്റാന്റില്‍ എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് ടി.എന്‍.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പ്രചരണപരിപാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനോടകം ചലനം സൃഷ്ടിച്ചു കഴിഞ്ഞു. പരസ്യപ്രചരണം അവസാനിക്കുന്ന 14വരെ പ്രചരണവാഹനം സഞ്ചരിക്കും. എന്‍ടിയു പാനൂര്‍ സബ്ജില്ലാ പ്രസിഡണ്ട് കെ.പി.സഞ്ജീവ്കുമാറാണ് പ്രചരണവാഹനത്തിന്റെ കോഓര്‍ഡിനേറ്റര്‍.സംസ്ഥാന ജില്ലാനേതാക്കള്‍ പ്രചരണത്തിനുണ്ട്. അമ്പതോളം അദ്ധ്യാപകര്‍ ജനനായകന്റെ വിജയത്തിനായി അവധികാലം നീക്കിവെച്ചിരിക്കുകയാണ്.ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്‌ട്രീയവും, സിപിഎം അസഹിഷ്ണുതയും പ്രചരണവിഷയമാക്കി വോട്ടര്‍മാരെ ഉദ്ബുദ്ധരാക്കുകയാണ് അദ്ധ്യാപകര്‍. എന്‍ടിയു നേതാക്കളായ കെസി.വിനയരാജ്, .സന്തോഷ്, ഷാജി ചെറുവാഞ്ചേരി, സി.കെ.സുനില്‍, കെ.പി.സഞ്ജീവ്കുമാര്‍, ധനീഷ്, എം.രാജേഷ്, കെ.മനോജ്, വി.എന്‍.രൂപേഷ്, നവ്യാശ്രീധരന്‍, ബിജോയ്, ബിഡിജെഎസ് നേതാവ് ഇ.മനീഷ് തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
















