കണ്ണൂര്‍: ടെണ്ടറില്ലാതെ കരാര്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അക്രഡിറ്റഡ് സൊസൈറ്റികള്‍ക്കും വന്‍കിട കരാര്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നെഗോഷിയേറ്റഡ് കരാര്‍ നല്‍കുന്നതുകാരണം സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും കരാറുകള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെയും വരുന്നു. അംഗീകൃത കരാറുകാര്‍ പിന്തള്ളപ്പെടാന്‍ ഇടയാക്കുകയും ഇത്തരം നടപടികള്‍ പൊതുമരാമത്ത് വകുപ്പില്‍ അനാരോഗ്യകരമായ പ്രവണത സൃഷ്ടിക്കുകയും ചെയ്യും. നിയമപരമായി ടെണ്ടര്‍ ചെയ്യാത്ത നടപടി ഒരുവിധത്തിലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും അസോസിയേഷന് ഈ കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി പി.പി.അബ്ദുള്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രാധേശ്യാം ഖണ്ഡേല്‍വാല്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.അബൂബക്കര്‍ ഹാജി, പി.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.ദാമോദരന്‍, ടി.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
















