തിരുവനന്തപുരം: പുതിയ ചിത്രമായ വിളക്കുമരത്തിന്റെ പ്രഖ്യാപന ചടങ്ങിനിടെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഭാവന. ജിഷയുടെ വിഷയത്തില്‍ ഏറെ വികാരനിര്‍ഭരയായ ഭാവന ശക്തമായ നിയമസംവിധാനമാണ് നമുക്കാവശ്യമെന്ന് കൂട്ടിച്ചേര്‍ത്തു.
ശീമാനി ക്രിയേഷന്‍സിന്റെ ബാനറില്‍ വിജയമേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ജുവനയില്‍ ഹോമിലെ കുട്ടികളുടെ ജീവിതത്തെയാണ് ഇതിവൃത്തമാകുന്നത്.
തിരുവനന്തപുരം, ലഡാക്ക്, ചുഷുല്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ വിനോദ് കോവൂര്‍, കിഷോര്‍, പി. ശ്രീകുമാര്‍, മാസ്റ്റര്‍ ശ്യാംമോഹന് എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം ആഗസ്റ്റോടെ തീയറ്റുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: