ന്യൂദല്‍ഹി: എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) കെട്ടിക്കിടക്കുന്ന നിഷ്‌ക്രിയ നിക്ഷേപം 43,000 കോടിയിലേറെ രൂപ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചതാണിത്. 2015 2016ല്‍ മാത്രം 118.66 ലക്ഷം അപേക്ഷകളിന്മേലാണ് തീര്‍പ്പ് കല്പ്പിച്ചത്. ഇവയില്‍ 98 ശതമാനം അപേക്ഷകളും 20 ദിവസത്തിനകം തീര്‍പ്പാക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. ഇപിഎഫ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും.
നിര്‍മ്മാണത്തൊഴിലാളികളുടെ പിഎഫ് അക്കൗണ്ടുകള്‍ക്ക് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ നല്‍കും.പിഎഫ് ആനുകരആ്യങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇത് ഉപകരിക്കും. ദല്‍ഹയിലും ഹൈദരാബാദിലും ആയിരിക്കും ഇത് ആദ്യമായി നടപ്പാക്കുക. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും റിക്ഷാക്കാര്‍ക്കുമാകും ഇത് ആദ്യം ലഭ്യമാക്കുക.
















