പാനൂര്‍: തലശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കുറിച്ചിക്കരയില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. റിട്ട.പാനൂര്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ടി.കെ.സരള ഉദ്ഘാടനം ചെയ്തു. പി.പി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.മനീഷ്, കെ.മനുലാല്‍,പി.മദനന്‍, കെ.ലജീഷ് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
















