കൊച്ചി: 2015 നവംബര്‍ 25ന് ജമ്മുകാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരസൈനികന്‍ കോഴിക്കോട് സ്വദേശി സുബിനേഷിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണന അവസാനിപ്പിച്ച് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഉടന്‍ നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍.സുധാകരന്‍ ആവശ്യപ്പെട്ടു.
നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുബീഷിന്റെ കുടുംബം കടുത്ത സാമ്പത്തിക പരാധീനതയാല്‍ കഷ്ടപ്പെടുകയാണ്. വീരമൃത്യുവരിച്ച് 6 മാസം പിന്നിട്ടിട്ടും ഇതേവരെ വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം കുടുംബത്തിന് നല്‍കാത്തത് സൈനിക രോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാദരവാണ് സൂചിപ്പിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
















