Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സയോ, റയലോ സ്പാനിഷ് ലീഗ്: കിരീടധാരണം ശനിയാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:53 pm IST
in Sports

മാഡ്രിഡ്: ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ സ്പാനിഷ് ലീഗില്‍ കിരീടധാരണം ശനിയാഴ്ച. 37-ാം മത്സരത്തില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വിജയിച്ചതോടെ കിരീടപ്പോരാട്ടം ശനിയാഴ്ചയിലേക്ക് നീണ്ടത്. ബാഴ്‌സലോണ എസ്പാനിയോളിനെയും റയല്‍ മാഡ്രിഡ് വലന്‍സിയെയുമാണ് കീഴടക്കിയത്. ലീഗില്‍ ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കെ 88 പോയിന്റാണ് ബാഴ്‌സയ്‌ക്ക്. റയലിന് 87 പോയിന്റും അത്‌ലറ്റിക്കോയ്‌ക്ക് 85 പോയിന്റും. അതേസമയം അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ അത്‌ലറ്റികോ മാഡ്രിഡ് കിരീടപ്പോരാട്ടത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇതോടെ അവസാന മത്സരത്തില്‍ അവര്‍ ജയിക്കുകയും ബാഴ്‌സയും റയലും തോല്‍ക്കുകയും ചെയ്താലും അവര്‍ക്ക് കിരീടം തിരിച്ചുപിടിക്കാനാവില്ല. അത്‌ലറ്റികോ മാഡ്രിഡിന് 85 പോയിന്റാണുള്ളത്.

അവസാന മത്സരത്തില്‍ ബാഴ്‌സലോണ എവേ പോരാട്ടത്തില്‍ ഗ്രനാഡയ്‌ക്കെതിരേയും റയല്‍ മാഡ്രിഡ് മറ്റൊരു എവേ പോരാട്ടത്തില്‍ ഡിപ്പോര്‍ട്ടീവൊ ല കൊരുണയ്‌ക്കെതിരേയും ഇറങ്ങും. 13-ാം സ്ഥാനക്കാരാണ് ഡിപ്പോര്‍ട്ടീവോ. ഗ്രനാഡ 16-ാം സ്ഥാനത്തും. ഈ മത്സരത്തില്‍ ബാഴ്‌സ വിജയിച്ചാല്‍ അവര്‍ക്ക് കിരീടം നിലനിര്‍ത്താം. മറിച്ച് റയലിന് കിരീടം നേടണമെങ്കില്‍ ബാഴ്‌സലോണ തോല്‍ക്കുകയോ സമനിലയില്‍ കുരുങ്ങുകയോ ചെയ്യുന്നത്തിനൊപ്പം ക്രിസ്റ്റിയാനോക്കും കൂട്ടര്‍ക്കും വിജയിക്കുകയും വേണം.

എസ്പാനിയോളിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ബാഴ്‌സലോണ നേടിയത്. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു കറ്റാലന്‍ പടയുടെ വിജയം. എട്ടാം മിനിറ്റില്‍ സുന്ദരമായ ഫ്രീകിക്കിലൂടെ മെസ്സി തുടങ്ങിവെച്ച ഗോള്‍ മഴ 83-ാം മിനിറ്റില്‍ നെയ്‌മറിലൂടെ പൂര്‍ത്തിയാക്കി. 52, 61 മിനിറ്റുകളില്‍ ലൂയി സുവാരസും 74-ാം മിനിറ്റില്‍ അല്‍കാന്‍ഡ്രയും ബാഴ്‌സക്കായി ലക്ഷ്യം കണ്ടു. ലീഗില്‍ സുവാരസിന്റെ ഗോള്‍ നേട്ടം 37 ആയി. എല്ലാ മത്സരങ്ങളിലുമായി 56 ഗോളുകളും സുവാരസ് ഈ സീസണില്‍ സ്വന്തം പേരിലാക്കി.

വലന്‍സിയക്കെതിരെ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയം നേടിക്കൊടുത്തത്. 26, 59 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോ വലന്‍സിയ വല കുലുക്കിയത്. 42-ാം മിനിറ്റില്‍ കരിം ബെന്‍സേമയും റയലിനായി ലക്ഷ്യം കണ്ടു. വലന്‍സിയക്ക് വേണ്ടി 55-ാം മിനിറ്റില്‍ റോഡ്രിഗോയും 81-ാം മിനിറ്റില്‍ ആന്ദ്രെ ഗോമസും ലക്ഷ്യം കണ്ടു. കളിയുടെ അവസാന മിനിറ്റുകളില്‍ വലന്‍സിയന്‍ മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ റയലിന് ഏറെ പണിപ്പെടേണ്ടിവന്നെങ്കിലും അന്തിമ വിജയം സിദാന്റെ കുട്ടികള്‍ക്കായി.

അതേസമയം ലെവന്റെക്കെതിരായ എവേ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് അത്‌ലറ്റികോ മാഡ്രിഡ് പരാജയം രുചിച്ചത്. കളി തുടങ്ങി എതിരാളികള്‍ നിലയുറപ്പിക്കും മുന്‍പേ ഫെര്‍ണാണ്ടോ ടോറസിലൂടെ അത്‌ലറ്റികോ ലീഡ് നേടി. എന്നാല്‍ എന്നാല്‍ വിക്ടര്‍ ലെവന്റെ സമനില പിടിച്ചു. പിന്നീട് ഇരുടീമുകളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും വല മാത്രം കുലുങ്ങിയില്ല. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് 90-ാം മിനിറ്റില്‍ ഗിസെപ്പെ റോസി അത്‌ലറ്റികോയുടെ ഹൃദയം പിളര്‍ന്ന ഗോള്‍ നേടിയത്.

വിജയഗോളിനായി ഏവരും മുന്നോട്ട് കയറിയത് അത്‌ലറ്റിക്കോയ്‌ക്ക് വിനയായി. ജോസ് ലൂയിസ് മൊറലെസിന് പന്ത് ലഭിക്കുമ്പോള്‍ അത്‌ലറ്റിക്കോയുടെ ഒരു താരം മാത്രമായിരുന്നു പ്രതിരോധ നിരയിലുണ്ടായിരുന്നത്. ഓടിയെത്തിയ റോസിക്ക് മൊറലെസ് പന്ത് മറിച്ചു നല്‍കി, ക്ലോസ് റേഞ്ചില്‍ നിന്ന് കിറുകൃത്യം ഷോട്ട് വലകുലുക്കിയതോടെ അത്‌ലറ്റിക്കോ ഞെട്ടിത്തരിച്ചു. ഇതോടെ കിരീട പോരാട്ടത്തില്‍ നിന്ന് അവര്‍ പിന്തള്ളപ്പെടുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

Kerala

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

World

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.