ന്യൂദല്‍ഹി: ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും സൗജന്യ കോഴ്‌സുകള്‍ തുടങ്ങുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഈ വര്‍ഷം തന്നെ പത്ത് ഭാഷകളിലായി 500 കോഴ്‌സുകള്‍ തുടങ്ങാനാണ് പദ്ധതിയെന്നും അവര്‍ ലോക്‌സഭയില്‍ പറഞ്ഞു.
യുജിസിയുമായി ചേര്‍ന്ന് വിദൂരപഠനമായിട്ടാകും ഇത് നടപ്പാക്കുക. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ് എന്നിങ്ങനെ പ്രധാനപ്പെട്ട ശാഘകളുടെ ഭാഗമായാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയും പൊതുമേഖലയിലെ 14 ഓപ്പണ്‍ സര്‍വകലാശാലകളും വിദൂരപഠനമായാണ് കോഴ്‌സുകള്‍ നല്‍കുന്നത്. കൂടാതെ സര്‍വകലാശാലകളുടെ വിദൂരപഠന കേന്ദ്രങ്ങളും കല്‍പ്പിത സര്‍വകലാശാലകളും കോഴ്‌സുകള്‍ അനുവദിക്കുന്നുണ്ട്.
പാഠ്യപദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്‍.ഐ.ടിയിലെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എംഐടി, എന്‍ജിനിയറിങ് കോളേജുകളിലെ കോഴ്‌സുകളുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല എന്നിവരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സ്മൃതി അറിയിച്ചു. കൂടാതെ ഈ വര്‍ഷം തന്നെ 62 ജില്ലകളിലായി ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ പദ്ധതിയിടുന്നതായി മറ്റൊരു ചോദ്യത്തിന് ഉത്തരമായി സ്മൃതി ഇറാനി പറഞ്ഞ
















