ന്യൂദല്‍ഹി: ശ്രീശങ്കരാചാര്യ ജന്മദിനത്തില്‍ സാംസ്‌കാരിക സംഘടനയായ നവോദയവും ഫെയ്‌ത്ത് ഫൗണ്ടേഷനും സംയുക്തമായി ദേശീയ തത്വജ്ഞാനി ദിനം സംഘടിപ്പിക്കുന്നു. കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മ്മ ദിനാചരണം ഉദ്ഘാടനം ചെയ്യും.
മെയ് 11ന് വൈകിട്ട് 4.30ന് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് പരിപാടി. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ദിവ്യജ്യോതി ജാഗ്രതി സന്‍സ്താനിലെ സാധ്വി ജയ ഭാരതി പ്രഭാഷണം നടത്തും. ലഫ്. കേണല്‍ അശോക് കിനി, ഡോ. കൈലാസനാഥപിള്ള, എന്‍.വേണുഗോപാല്‍, ഷൈന്‍ പി. ശശരിധര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
















