കണ്ണൂര്‍: ശ്രീസത്യസായി ബാബയുടെ പുണ്യമാതാവ് ഈശ്വരാംബയുടെ ചരമദിനം ബാലവികാസ് വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ശ്രീ സത്യസായി സേവാ സംഘടന, ജില്ലാതലത്തില്‍ ഈശ്വരാംബ ദിനം ആചരിച്ചു. കണ്ണൂര്‍ സത്യസായി സമിതിയില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് പരിപാടി നടന്നത്.
ബാലവികാസ് ജില്ലാ ഭാരവാഹി കെ.സുരേഷ് ബാബു പതാക ഉയര്‍ത്തി. ബാലവികാസ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ.ഷാജ് നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ശ്രീ സത്യസായി സ്റ്റേറ്റ് യൂത്ത് കോഡിനേറ്റര്‍ ഡോ.വിനയന്‍ ഉത്തമന്‍ നിര്‍വ്വഹിച്ചു.
ബാലവികാസ് വിദ്യാര്‍ത്ഥികളുടെ പൊത്രസമ്മേളനത്തില്‍ വിനത കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ജാന്‍വി വിനയന്‍ സ്വാഗതവം നവ്യ എം.നന്ദിയും പറഞ്ഞു.
















