നാഗ്പൂര്‍: അയല്‍വാസിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ മധുരപ്രതികാരം. നാഗ്പൂരിലെ ഒരു ദളിത് കോളനിയിലാണ് സംഭവം. ബാപ്പുറാവു തജ്‌നേ എന്ന യുവാവാണ് കിണര്‍ കുഴിച്ചു നാട്ടിലെ താരമായത്.
അയല്‍വാസിയുടെ കിണറ്റില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ പോയ ഭാര്യയെ അയല്‍വാസി പരിഹസിക്കുകയും വെള്ളമെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാപ്പുറാം തജ്‌നേ സ്വന്തമായി കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് ചെയ്യേണ്ട ജോലിയാണ് 40 ദിവസം കൊണ്ട്് പൂര്‍ത്തീകരിച്ചത്. സ്വന്തമായി കിണര്‍ കുഴിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെല്ലാം ഇപ്പോള്‍ ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്.
കര്‍ഷകനായ തജ്‌നേ തന്റെ ജോലി സമയത്തിനു ശേഷമുള്ള സമയമാണ് കിണര്‍ കുഴിക്കുന്നതിനായി ചെലവഴിച്ചിരുന്നത്. നിത്യേനെ ആറു മണിക്കൂര്‍ വീതം ഇതിനായി മാറ്റിവെച്ചത്. കിണര്‍ കുഴിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ പോലും തജ്‌നേമിനെ സഹായിച്ചില്ല. സമീപത്തെ മൂന്ന് കുഴല്‍ക്കിണറുകള്‍ കടുത്ത വേനലില്‍ വറ്റി വരണ്ടപ്പോഴും 40 ദിവസത്തെ തജ്‌നേ നിതാന്ത പരിശ്രമത്തിനു ശേഷം കിണറില്‍ വെള്ളത്തിന്റെ നനവു തെട്ടു.തന്റെ കഠിനാധ്വാനം ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് തജ്‌നേ പറഞ്ഞു.
ഭൂമിശാസ്ത്രപരമായി സ്ഥാനം നോക്കിയല്ല കിണര്‍ കുഴിക്കുന്നതിനായുള്ള സ്ഥാനം നിര്‍ണ്ണയിച്ചതെന്ന് തജ്‌നേ പറഞ്ഞു. തനിക്ക് സ്ഥാനം നിര്‍ണ്ണയിക്കാന്‍ അറിയില്ല, പണി ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും തജ്‌നേ പറഞ്ഞു.
തജ്‌നേ കുഴിച്ച കിണണറിന്് ഇപ്പോള്‍ 15 അടി താഴ്ചയാണുള്ളത്. അത് 20 അടി ആക്കണമെന്നാണ് തജ്‌നേയുടെ ലക്ഷ്യം. ആറടി വ്യാപ്തി എട്ടടിയാക്കാനുമാണ് തജ്‌നേയുടെ അടുത്ത പരിശ്രമം. ഇതിന് ഗ്രാമവാസികള്‍ തന്റെ സഹായത്തിനുണ്ടാകുമെന്ന് ബാപ്പുറാം വശ്വസിക്കുന്നു.
എന്തായാലും ഇനി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാതെ സ്വന്തം കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് ബാപ്പുറാം തജ്‌നെ.
ഒരു ദിവസം കൊണ്ട് പ്രശസ്തനായ ബാപ്പുറാം തജ്മയെ നേരില്‍ കാണാനായി നിരവധി പ്രമുഖരാണ് സ്ഥലത്തെത്തുന്നത്. വാഷിമിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ 5000 രൂപ അദ്ദേഹത്തിന് പാരിതോഷികമായി നല്‍കുകയും ചെയ്തു.
















