ലണ്ടന്‍: ഇന്ത്യയുടെ ഏക പ്രൊഫഷണല്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന്റെ അടുത്ത എതിരാളി പോളണ്ടിന്റെ ആന്ദ്രെസെജ് സോള്‍ദ്ര. 13ന് ബോള്‍ട്ടണിലെ മര്‍കോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ 11ന് ഡബ്ല്യുബിഒ ഏഷ്യ കിരീടത്തിനായും വിജേന്ദര്‍ പോരാടും.പ്രൊഫഷണല്‍ ബോക്‌സില്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല വിജേന്ദര്‍. അഞ്ചുവട്ടം റിങ്ങിലിറങ്ങിയ താരം അഞ്ചിലും എതിരാളിയെ നോക്കൗട്ട് ചെയ്ത് ജയം കണ്ടു.
















