ന്യൂദല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ കുറ്റക്കാരെ ശിക്ഷിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കാമ്പസില്‍ നടക്കുന്ന നിരാഹാരത്തില്‍ നിന്നും കനയ്യകുമാറും സംഘവും പിന്മാറി. കനയ്യകുമാറിനൊപ്പം ആറ് നേതാക്കളും നിരാഹാരം അവസാനിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് നിരാഹാര സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് കനയ്യ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ക്യാമ്പസില്‍ എബിവിപി നടത്തിവരുന്ന നിരാഹാര സമരം ശക്തമായി തുടരുകയാണ്.
അതിനിടെ പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് ബിജെപി ആരോപിച്ചു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ശക്തികള്‍ സര്‍വ്വകലാശാലയിലുണ്ടെന്നും വൈസ് ചാന്‍സലറുടെ പിന്തുണ അവര്‍ക്കാണെന്നും ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ്‌ഘോഷ് പറഞ്ഞു.
















