പാനൂര്‍: ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തെ കേരളജനത തിരസ്‌ക്കരിക്കുമെന്നു എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് ടി.എ.നാരായണന്‍മാസ്റ്റര്‍ പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിനായി എന്‍ടിയു ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണവാഹന ജാഥ പാനൂര്‍ ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതി നിറഞ്ഞ ഭരണത്തിനു പൂര്‍ണ്ണപിന്തുണയുമായി എല്‍ഡിഎഫ് നിലകൊണ്ടത് ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തിന്റെ വ്യക്തമായ തെളിവാണ്. ഇവര്‍ മൂന്നാംമുന്നണിയെ ഭയക്കുകയാണ്. യുഡിഎഫിന്റെ മുഖ്യഎതിരാളി ബിജെപിയാണെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറയുന്നു .ഇതു മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.എന്‍ടിയു സബ്ജില്ലാ പ്രസിഡണ്ട് കെപി.സഞ്ജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.നാണു മാസ്റ്റര്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, വി.പി.സുരേന്ദ്രന്‍, വി.പി.ബാലന്‍, കെ.ഷാജി മാസ്റ്റര്‍, പികെ.ധനീഷ്, എം.സജിന, രാജേഷ്‌കൊച്ചിയങ്ങാടി, എം.വി.പ്രിയലത, നവ്യാശ്രീധര്‍, പി.മുകുന്ദന്‍, സുരേഷ്ബാബു, പ്രതീഷ്മാസ്റ്റര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. താഴെപൂക്കോം ടൗണില്‍ പ്രചരണപര്യടനം സമാപിച്ചു. എന്‍ടിയു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു നിരവധി അദ്ധ്യാപകര്‍ കര്‍മ്മരംഗത്തുണ്ട്.
















