ന്യൂദല്‍ഹി: അങ്ങനെ പ്രിയങ്കയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകനും വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയും കോണ്‍ഗ്രസ് നേതാവായി. ഇന്നലെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററുകളില്‍ വാദ്രയുടെ ചിത്രവും ഉണ്ടായിരുന്നു.
സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ ചിത്രത്തിന് ഒപ്പമാണ് വാദ്രയുടെ ചിത്രവും കോണ്‍ഗ്രസ് പോസ്റ്ററില്‍ സ്ഥാനം പിടിച്ചത്. ഇതാദ്യമയാണ് വാദ്രയുടെ ചിത്രം കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രത്തിനൊപ്പം സ്ഥാനം പിടിക്കുന്നത്.
















