ജയ്‌പ്പൂര്‍: റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വാദ്രയുടെ സ്ഥാപനങ്ങള്‍ അടക്കം ഏഴിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. വാദ്രയുടെ റിയല്‍ എസ്‌റ്റേറ്റ് കമ്പനി സ്‌കൈലൈറ്റില്‍ നിന്ന് ഭൂമി വാങ്ങിയ അലജന്‍സി ഫിന്‍ലീസിലും റെയ്ഡ് നടന്നു. വാദ്രയുടെ ബിക്കാനീര്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
വാദ്രയുടെ സ്‌കൈലൈറ്റ് കമ്പനി ബിക്കാനീറില്‍ 1400 ഏക്കര്‍ ഭൂമി വളഞ്ഞവഴിയില്‍ കരസ്ഥമാക്കിയശേഷം അത് ഏഴ് കമ്പനികള്‍ക്ക് കൂടിയ വിലയ്‌ക്ക് പല ഭാഗങ്ങളായി മുറിച്ചു വിറ്റതായാണ് കേസ്. ഭൂമി കരസ്ഥമാക്കിയതിലും വിറ്റതിലും വലിയ ക്രമക്കേട് നടന്നാവെന്നാണ് വിവരം. ഏഴു കമ്പനികള്‍ ഒന്ന് വാദ്രയുടെ തന്നെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനമാണ്. വാദ്രയുടെ ഡിഎല്‍എഫ് ആണ് മറ്റൊന്ന്. 2009ലാണ് സ്‌കൈലൈറ്റ് ഭൂമി വാങ്ങിയത്. 2010 ലാണ് വിറ്റത്. ഭൂമി വാങ്ങിയ അലജന്‍സി ഫിന്‍ലീസ് എന്ന കമ്പനി വ്യാജമാണ്.
















