പയ്യന്നൂര്‍: ചരിത്രമുറങ്ങുന്ന പയ്യന്നൂരിന്റെ മണ്ണില്‍ ആവശമുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ ടീച്ചര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ അരവന്‍ചാലിലാണ് തുടങ്ങിയത്. ചൂരല്‍, തവിടിശ്ശേരി, പുറക്കുന്ന്, തണ്ടനാട്ടുപൊയില്‍, ഉദയംകുന്ന്, ചട്ട്യോള്‍, പെരുവാമ്പ്, ഓലയംമ്പാടി, കുറ്റൂര്‍ മണിയറ, കാനായി, മുത്തത്തി, മുതിയലം, കൊക്കാട്, കോറോം, ഏച്ചില്ലാം വയല്‍, കൊണ്ടോംതറ, പെരുമ്പ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പയ്യന്നൂരില്‍ ജാഥ സമാപിച്ചു. 60 വര്‍ഷക്കാലം കേരളത്തെ ഭരിച്ച് മുടിച്ച ഇടത് വലത് മുന്നണി ഭരണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ എന്‍ഡിഎയെ അധികാരത്തിലേറ്റണമെന്നും കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല വൃദ്ധകള്‍ക്കുപോലും സുരക്ഷയില്ലാത്ത അവസ്ഥയിലാണിപ്പോഴുള്ളതെന്നും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ നിഷ്ഠൂര വധമെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് സ്വാധീനമുള്ള ഭരണം ഉണ്ടാവണമെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന്നായി തയ്യാറായിക്കഴിഞ്ഞുവെന്നും ടീച്ചര്‍ പറഞ്ഞു. എം.കെ.മുരളി, രൂപേഷ് തൈവളപ്പില്‍, പി.തമ്പാന്‍, പി.രത്‌നാകരന്‍, ഡോ.കെ.മോഹനന്‍, മോഹനന്‍ പലേരി, കെ.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ എം.പി.രവീന്ദ്രന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, ആനിയമ്മ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് 9 മണിക്ക് കാങ്കോലില്‍ നിന്ന് ആരംഭിക്കും. 9.15 കുണ്ടയംകോവ്വല്‍, 9.30ന് കാളീശ്വരം, 9.45ന് ആലക്കാട്. 10 മണിക്ക് ആളക്കാട് സ്‌കൂള്‍ തുടര്‍ന്ന് കാഞ്ഞിരപ്പൊയില്‍, കൊരങ്ങാട്, ചിലക്, പൊന്നമ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മച്ചിയില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ കക്കയംചാലില്‍ നിന്ന് ആരംഭിക്കുന്ന പ്രചാരണ ജാഥ 2.45ന് തിരുമേനി, 3 മണിക്ക് പ്രാപ്പോയില്‍, 3.15ന് പാറോത്തുംനീര്‍, 3.30ന് കോക്കടവ്, 4 മണിക്ക് രാജഗിരി, 4.15ന് കോഴിച്ചാല്‍, 4.30ന് മീന്തുള്ളി, 4.45ന് പുളിങ്ങോം, 5 മണിക്ക് ചൂണ്ട, 5.15ന് കോലുവള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 5.30 ന് ചെറുപുഴയില്‍ സമാപിക്കും.
















