പിലാത്തറ: എന്‍ഡിഎ കല്ല്യാശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി.അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുവജനസംഘം പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ കടന്നപ്പള്ളി, ശശിധരന്‍ ചെങ്ങല്‍, മധു മാട്ടൂല്‍, വി.വി.ഉണ്ണികൃഷ്ണന്‍, ശങ്കരന്‍ കൈതപ്രം എന്നിവര്‍ സംസാരിച്ചു.
















