തിരുനെല്ലി : കാര്‍ഷികകുടംബങ്ങള്‍ 77 ശതമാനവും കടക്കാരാണെന്നും അടുത്ത ഏഴ്‌വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം തിരിച്ചടക്കേണ്ടത് 44000 കോടി രൂപയാണെന്നും ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് പ്രഭാകരന്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസിന്റെ തിരുനെല്ലിയിലെ പര്യടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ലഭിച്ച ഫണ്ടിന്റെ 74 ശതമാനവും കേരളും വിനിയോഗിച്ചില്ല. സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം കേരളത്തിലെ മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ല. 55 ശത്മാനം ദളിതര്‍ക്ക് സ്വന്തമായുള്ളത് ശരാശരി ഒന്നര സെന്റ് ഭൂമി. ആകെയുള്ള 125 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 82 എണ്ണവും നഷ്ടത്തിലും 16 സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറിയവര്‍ 20 ലക്ഷംവരും. കേരളത്തെ ഈ അവസ്ഥയിലെത്തിച്ച മുന്നണികളെ തൂത്തെറിഞ്ഞ് എന്‍ഡിഎയെ വിജയിപ്പിക്കാന്‍പറ്റിയ സമയം ഇതാണ്. വന്‍കിട മുതലാളിമാര്‍ക്ക് ആയിരകണക്കിന് ഭൂമി പതിച്ചുകൊടുക്കുമ്പോള്‍ കിടക്കാന്‍ ഒരുതുണ്ട് ഭൂമി പോലും ഇല്ലാത്ത ദരിദ്ര്യകുടുംബങ്ങള്‍ക്ക് തന്റെ കുടുംബത്തിന് ഒരു അത്യാഹിതം സംഭവിച്ച് മരണമടഞ്ഞാല്‍ കുഴിച്ചിടാന്‍ പോലും സ്ഥലമില്ലാതെ തന്റെ വീട്ടുമുറ്റത്തെ അടുക്കളയില്‍കുഴിച്ചിടുന്ന അവസ്ഥയാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് റോഡിലിറങ്ങി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
















