കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ കാലത്ത് എളയാവൂര്‍ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു. എളയാവൂരില്‍ നടന്ന സ്വീകരണത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുജീഷ് സ്വാഗതവും അഡ്വക്കേറ്റ് രഞ്ജന്‍ നന്ദിയും പറഞ്ഞു. പി.വി.ദാമോദരന്‍ ഹാരാര്‍പ്പണം ചെയ്തു.
















