മൊഹാലി: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല ഐപിഎല്ലിലേക്ക്. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് അംലയുമായി കരാറിലെത്തിയത്. പരിക്കേറ്റ ഷോണ്‍ മാര്‍ഷിനു പകരക്കാരനാണ് അംല. ചികിത്സയ്‌ക്കായി മാര്‍ഷ് നാട്ടിലേക്കു മടങ്ങി. ഇത്തവണ താരലേലത്തില്‍ ഒരു കോടി അടിസ്ഥാനവിലയുണ്ടായിരുന്ന അംലയെ ആരും വാങ്ങിയില്ല. ഐപിഎല്ലില്‍ കളിക്കാനുള്ള അവസരത്തില്‍ ആവേശമുണ്ടെന്ന് അംല ട്വീറ്റ് ചെയ്തു.
















