കണ്ണൂര്‍: ബാലഗോകുലത്തിന്റെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബാലസംഗമം നടത്തുന്നു. 28, 29 തീയ്യതികളില്‍ ബാലഭാരതം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട 5000 കുട്ടികളാണ് പങ്കെടുക്കുക. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങ് 40 ബാലപ്രതിഭകളെ അനുമോദിച്ചുകൊണ്ടാണ് ആരംഭിക്കുക. വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ച കുട്ടികള്‍ക്ക് നേരിട്ടോ വിദ്യാഭ്യാസ സ്ഥാപനം വഴിയോ അപേക്ഷ അയക്കാം. പങ്കെടുക്കുന്ന കുട്ടികളുടെ പ്രായം 17 വയസ്സില്‍ കൂടാന്‍ പാടില്ല. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കിട്ടിയ അംഗീകാരങ്ങളുടെ ഫോട്ടോകോപ്പി എന്നിവ സഹിതം 10-ാം തീയ്യതിക്കകം ബാലഭാരതം ബാലപ്രതിഭാ തെരഞ്ഞെടുപ്പ്, കേശവ സ്മൃതി, ചിത്രാലെയിന്, ആലുവ-1 എന്ന വിലാസത്തില്‍ അയക്കണം, ലഭിക്കുന്ന അപേക്ഷകള്‍ വിദഗ്ദസമിതി പരിശോധിച്ച് 40 കുട്ടികളെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: