തലശ്ശേരി: കാശ്യപ കുടുംബം കൂത്തുപറമ്പിന്റെ നേതൃത്വത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് നല്‍കുന്ന കുടിവെള്ളത്തിന്റെ വിതരണം ആരംഭിച്ചു. പ്രതിദിനം സൗജന്യമായി 3000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പരിപാടി ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ വേദമന്ത്രങ്ങളോടെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കാശ്യപാശ്രമം കുലപതി എം.ആര്‍.രാജേഷിന്റെ ശിഷ്യന്‍മാരുടെ ഭവനത്തില്‍ നിന്നും ശേഖരിക്കുന്ന കുടിവെള്ളമാണ് നല്‍കുന്നത്. ചടങ്ങില്‍ കോഴിക്കോട് കാശ്യപാശ്രമത്തിന്റെ പ്രസിഡണ്ട് ബാബുരാജ് വൈദിക്ക്, അഡ്വ.വിജയന്‍, പ്രദീപ് വൈദിക്, സന്തോഷ് മൂര്‍ക്കോത്ത്, ഐ.കെ.സഞ്ജീവ്, എന്‍.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
















