പാനൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ‘ഭാഗമായി പാലക്കൂല്‍ മഠംപരിസരത്തും കണ്ണങ്കോടും കുടുംബസംഗമം സംഘടിപ്പിച്ചു. പാലക്കൂലില്‍ ബിജെപി മണ്ഡലം സെക്രട്ടറി രാജേഷ്കൊച്ചിയങ്ങാടി ഉദ്ഘാടനം ചെയ്തു. എന്‍.കെ.നാണുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.പ്രജില്‍, നവ്യാശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യ-വെസ്റ്റ്ബംഗാള് അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തിരക്ഷാസേന പിടികൂടി മൂന്നുവര്‍ഷമായി കല്‍ക്കത്ത ജയിലില്‍ കഴിയുന്ന പാലക്കൂലിലെ യൂസഫിന്റെ മോചനത്തിന് സഹായമഭ്യര്‍ത്ഥിച്ച് മകന് നൗഫല്‍ സദാനന്ദന്‍മാസ്റ്റര്‍ക്ക് നിവേദനം നല്കി. കണ്ണങ്കോട് നടന്ന കുടുംബസംഗമം കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വി.പി.ബാലന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന് കണ്ണങ്കോട് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: