കണ്ണൂര്‍: ദേശീയബോധം വളര്‍ത്തുന്നതില്‍ ഹിന്ദിഭാഷയുടെ പങ്ക് സുപ്രധാനമാണെന്നും ഹിന്ദി ഭാഷാപ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കണ്ണൂര്‍ താവക്കര യുപി സ്‌കൂളില്‍ നടന്ന പ്രൈമറി സ്‌കൂള്‍ ഹിന്ദി അധ്യാപക സമിതി സംഘടിപ്പിച്ച ഹിന്ദി അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള പുരസ്‌കാരം ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇ.വസന്തന്‍ വിതരണം ചെയ്തു. അധ്യാപക സമിതി പ്രസിഡണ്ട് മുഹമ്മദ് കീത്തേടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.സുരേന്ദ്രനാഥ്, വി.ധനരാജന്‍, കെ.ജെ.ജയ്‌സണ്‍, എന്‍.വി.ഹേമന്ദ് കുമാര്‍, എം.സുജാത, കെ.പി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
















