പാനൂര്‍: പിറന്നാള്‍ ദിനത്തിലും വിശ്രമമില്ലാതെ സദാനന്ദന്‍മാസ്റ്റര്‍. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ക്ക് മെയ് 1 പിറന്നാള്‍ ദിനമായിരുന്നു. തന്നെ ഏല്‍പ്പിച്ച ദൗത്യനിര്‍വ്വഹണ സാക്ഷാത്കാരത്തിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സദാനന്ദന്‍മാസ്റ്റര്‍ രാവിലെ വനവാസി കോളനിയായ നരിക്കോട് മലയില്‍ പര്യടനം നടത്തുകയായിരുന്നു. തുടര്‍ന്ന് തൂവ്വക്കുന്ന്, വിളക്കോട്ടൂര്‍, കണ്ണങ്കോട് എന്നിവിടങ്ങളില്‍ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാലക്കൂല്‍ മഠം പരിസരത്ത് നടന്ന കുടുംബസംഗമത്തില്‍ വെച്ച് ലളിതമായ രീതിയില്‍ മധുരം വിതരണം ചെയ്തുകൊണ്ട് പിറന്നാളാഘോഷവും നടത്തി. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണുമാസ്റ്റര്‍ സദാനന്ദന്‍മാസ്റ്റര്‍ക്ക് കേക്കു മുറിച്ചു നല്‍കി സന്തോഷം പങ്കുവെച്ചു.
















