പാനൂര്‍: യുവജന ആവേശം അണപൊട്ടി പാനൂര്‍ മേഖല യുവസംഗമം കഴിഞ്ഞ ദിവസം പാലക്കൂല്‍ യുപി സ്‌കൂളില്‍ നടന്ന യുവസംഗമസമ്മേളന നഗരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കാഹളം മുഴക്കുന്നതായിരുന്നു. എലാങ്കോട് ഗുരുജിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി പാനൂര്‍ നഗരംചുറ്റി പാലക്കൂലില്‍ സമാപിച്ചു. നിരവധി യുവാക്കള്‍ അണിനിരന്ന ബൈക്ക് റാലി അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലത്തില്‍ വരാന്‍ പോകുന്ന അധികാരമാറ്റത്തിന്റെ സൂചകമായി. യുവജനസംഗമം ആര്‍എസ്എസ് ജില്ലാകാര്യകാരി അംഗം കെ.ബി.പ്രജില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ചാലില്‍മനോജ് അദ്ധ്യക്ഷത വഹിച്ചു. എം.രത്‌നാകരന്‍ സ്വാഗതവും ജിരണ്‍പ്രസാദ് നന്ദിയും പറഞ്ഞു.
















