കണ്ണൂര്‍: കേരള സ്റ്റേറ്റ് ഐഎംഎയുടെ 2004-05 ലെ പ്രസിഡണ്ടായിരുന്ന ഡോ.ജോസഫ് മാറി ആര്‍ബിട്രേറ്റര്‍ എന്ന പദവിയിലിരുന്നുകൊണ്ട് 2007 സെപ്തംബര്‍ 5ന് ഇറക്കിയ ഉത്തരവ് പ്രകാരം കണ്ണൂര്‍ ഐഎംഎയെ രണ്ടായി വിഭജിച്ചത് തെറ്റാണെന്ന് കണ്ണൂര്‍ ജില്ലാ കോടതി വിധിച്ചു. പ്രസ്തുത ഉത്തരവ് കോടതി റദ്ദാക്കി. ഡോ.പി.കെ.ഗംഗാധരനും ഡോ.സി.നരേന്ദ്രനും അഡ്വ.സി.കെ.രത്‌നാകരന്‍ മുഖാന്തിരം കൊടുത്ത കേസിലാണ് വിധി. നിയമപരമായി കണ്ണൂരില്‍ ഒരു ഐഎംഎ മാത്രമേ ഉള്ളൂ എന്നും അത് ഡോ.ബി,വി.ഭട്ട് പ്രസിഡണ്ടും ഡോ.നരേന്ദ്രന്‍ സെക്രട്ടറിയുമായി കണ്ണൂര്‍ ഐഎംഎ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ആണെന്നും സെക്രട്ടറി ഡോ.നരേന്ദ്രന്‍ അറിയിച്ചു.
















