പ്രമുഖ ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ജെയിംസ് ആന്‍ഡ് ആലീസ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. പൃഥ്വിരാജും വേദികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീട്ടുകാരുടെ ഇഷ്ടത്തോടെയല്ലാതെ വിവാഹം കഴിക്കുന്ന ജെയിംസിന്റേയും ആലീസിന്റേയും കഥ പറയുന്ന ചിത്രത്തില്‍ ഇരുവര്‍ക്കും രണ്ടിലധികം ഗെറ്റപ്പുകളുണ്ട്.
സംവിധായകന്റെ കഥയ്ക്ക് തിരകഥയൊരുക്കുന്നത് എസ്. ജനാര്‍ദ്ദനനാണ്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ്. സജി കുമാര്‍, കൃഷ്ണന്, സേതു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഗോപീ സുന്ദര്‍. ചിത്രം മെയ് 5ന് തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: